എരുമേലി കൃഷിഭവൻ പച്ചക്കറി വിപണന കേന്ദ്രം തുറന്നു

ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും നന്മനിറഞ്ഞ ഓണത്തെ വരവേല്‍ക്കാന്‍ എരുമേലി കൃഷിഭവന്‍ ഒരുക്കുന്ന ഓണസമൃദ്ധി പച്ചക്കറി വിപണന കേന്ദ്രം തുറന്നു.

എരുമേലി ടൗണില്‍ പഴയ അയ്യപ്പ തീയേറ്ററിന് സമീപം പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തില്‍ എല്ലാവിധ പച്ചക്കറികളും മിതമായ വിലയില്‍ ലഭ്യമാകുമെന്ന് എരുമേലി കൃഷി ഓഫീസര്‍ ദിവ്യ റ്റി എല്‍ പറഞ്ഞു.

വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യ വിപണനം കാര്‍ഷിക വികസന സമിതി അംഗം എ ജി തങ്കപ്പന് നല്‍കി.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുല്‍ കരീം, കൃഷി അസിസ്റ്റന്റ് റജി മാത്യു എന്നിവര്‍ പങ്കെടുത്തു.