എരുമേലി എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രീ മാര്യേജ് കൗണ്‍സിലിംഗ് 22 , 23 തിയതികളിലായി നടക്കും .22 ശനിയാഴ്ച രാവിലെ 9 മണിക്ക് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും .
തുടര്‍ന്ന് 10 മുതല്‍ 12 വരെ ഗുരുദര്‍ശനം കുടുംബജീവിതത്തില്‍ എന്ന വിഷയത്തില്‍ ബിജു പുളിക്കോടത്ത് ക്ലാസ് എടുക്കും.1.30 മുതല്‍ 3.30 വര ശരീര ശാസ്ത്രം എന്ന വിഷയത്തില്‍ ഡോ. ശരത് ചന്ദ്രന്‍ ക്ലാസ് എടുക്കും .23 ഞായറാഴ്ച രാവിലെ 9 മുതല്‍ 10.30 വര സാമ്പത്തിക ശാസ്ത്രം എന്ന വിഷയത്തില്‍ രാജേഷ് പൊന്‍മല ക്ലാസ് എടുക്കും . 11 മുതല്‍ 12.30 വരെ ആനന്ദ കുടുംബജീവിതത്തില്‍ എന്ന വിഷയത്തില്‍ കൊടുവഴങ്ങ ബാലകൃഷ്ണന്‍ ക്ലാസ് എടുക്കും . 1.30 മുതല്‍ 3 വരെ സ്ത്രീ പുരുഷ മനശാസ്ത്രം എന്ന വിഷയത്തില്‍ സുരേഷ് പരമേശ്വരന്‍ ക്ലാസ് എടുക്കും .
തുടര്‍ന്ന് നടക്കുന്ന സമാപനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും .
വിവരങ്ങള്‍ക്ക്
9747318924..
9946376309.
9562725888 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .