ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കായി സഹായ ഹസ്തവുമായി എരുമേലി എം ഇ എസ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്.മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക പ്രകിയകള്‍ പുരോഗമിക്കുമ്പോള്‍ കോട്ടയം , പത്തനംതിട്ട ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 ന്റെ സാഹചര്യത്തില്‍ എരുമേലി എം ഇ എസ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് കേളേജിന്റെ തന്നെ ബസില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവ ക്രമീകരിച്ച് സഞ്ചരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നു. കോളേജ് പ്രിന്‍സിപ്പല്‍ എം എന്‍ മാഹിന്‍, പ്രോഗ്രാം ഓഫീസര്‍മാരായ റജൂല ഒ എം സാജന്‍ ആന്റണി എന്‍ എസ് എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് . അഡ്മിഷന്‍ വിവരങ്ങള്‍ക്ക് കോളേജ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.
അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അഡ്മിഷന്‍ ഡയറക്ടര്‍ ജിതേഷ് കെ എസിനെ സമീപിക്കാം.7909298881, 7909298882, 7909298884 :