ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എരുമേലി എം ഇ എസ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക പ്രകിയകള്‍ സുഗമമാക്കാന്‍ എരുമേലി എം ഇ എസ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് കേളേജിന്റെ ബസില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവ ക്രമീകരിച്ചിരിക്കുകയാണ് .
കോട്ടയം , പത്തനംതിട്ട , ഇടുക്കി എന്നീ ജില്ലകളില്‍ സഞ്ചരിക്കുന്ന അഡ്മിഷന്‍ സഹായ കേന്ദ്രത്തിന്റെ (വിദ്യ യാത്രി) ഉത്ഘാടനം കോളേജ് മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി എച്ച് നജീബ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ കേളേജ് പ്രിന്‍സിപ്പല്‍ മാഹിന്‍ എം എന്‍ , അഡ്മിഷന്‍ ഡയറക്ടര്‍ ജിതേഷ് കെ എസ്, മാനേജ്‌മെന്റ് കമ്മറ്റിയംഗം ആഷിക്ക് യൂസഫ് എന്‍ എസ് എസ് പ്രോഗം ഓഫീസര്‍ റജൂല ഒ.എം, എന്‍ എസ് എസ് വേളേണ്ടിയേഴ്‌സ് അദ്ധ്യാപക അനദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര ,റാന്നി ,സീതത്തോട് ചിറ്റാര്‍ , അത്തിക്കയം, പെരുനാട്,ളാഹ,നാറണംമൂഴി, വെച്ചൂച്ചിറ.കോട്ടയം ജില്ലയിലെ തുലാപ്പള്ളി ഇടകടത്തി കോരുത്തോട് ,കുഴിമാവ്, ഇടുക്കി ജില്ലയിലെ തെക്കെമല പെരുവന്താനം എന്നിവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്കും. അഡ്മിഷന്‍ വിവരങ്ങള്‍ക്ക് കോളേജ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.അഡ്മിഷനു മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അഡ്മിഷന്‍ ഡയറക്ടര്‍ ജിതേഷ് കെ എസ് ന് സമീപിക്കാം.7909298881, 7909298882, 7909298884