Connect with us

Hi, what are you looking for?

kerala

എരുമേലിയിൽ കടന്നൽ കുത്തേറ്റു ദമ്പതികൾക്ക് പരിക്ക്

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോട് കൂടി പശുവിനെ കുളിപ്പിക്കാൻ പോയ അനീഷാണ് ആദ്യം കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിന് ഇരയായത്. തുടർന്ന് അനീഷ് എരുമേലി ചേനപ്പാടി റോഡിനു എതിർവശത്തുള്ള തൻ്റെ വീട്ടിലേക്കു ഓടിക്കയറാൻ ശ്രമിച്ചെങ്കിലും കടന്നൽ ആക്രമണം തുടർന്നു.വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയും ആക്രമണത്തിന് ഇരയായി. തുടർന്ന് രണ്ടു പേരും കൂടി ഓടി സമീപത്തുള്ള പാറക്കുളത്തിൽ ചാടുകയായിരുന്നു.ബഹളം കേട്ട് എത്തിയ സമീപവാസിയും, ബന്ധുവുമായ ജോജി തോപ്പിൽ ഇരുവരെയും ഉടൻ തന്നെ കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തതായും, മുപ്പതിലധികം കടന്നൽ കുത്തുകൾ ഏറ്റതായും, ചെവിയിൽ നിന്നും ഉൾപ്പെടെ കടന്നലുകളെ കണ്ടെത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .