Connect with us

Hi, what are you looking for?

Local News

എരുമേലിയില്‍ തീര്‍ത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്

എരുമേലി : ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുട എണ്ണത്തില്‍ കുറവ് കാണുന്നത്. തീര്‍ത്ഥാടനത്തിന്റെ തുടക്കത്തിലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. 

എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം രാത്രികാല ചിത്രം

ഇതിനിടെ രണ്ടോ – മൂന്നോ ദിവസം മാത്രമാണ് എരുമേലിയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടത്. എന്നാല്‍ ശബരിമലയില്‍ തിരക്കിന് കുറവില്ലെന്നും അധികൃതര്‍ പറഞ്ഞു .             തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ തിരക്ക് കുറവ് കച്ചവടക്കാരെ സാരമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

എരുമേലി പള്ളി           

 

 

 

 

 

 

 

സംസ്ഥാനത്തിനകത്തുള്ള തീര്‍ത്ഥാടകരാണ് ഇപ്പം കൂടുതലായി വരുന്നത് . കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നീര്‍ത്ഥാടകരും എത്തുന്നുണ്ടെങ്കിലും കുറവാണെന്നും കച്ചവടക്കാര്‍ പറയുന്നു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായാല്‍ അത് തീര്‍ത്ഥാടനത്തെ ആശ്രയിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുമെന്നും പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും .

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...