എരുമേലി ഗ്രാമ പഞ്ചായത്തില്‍ കനകപ്പലം വാര്‍ഡില്‍ വീണ്ടും കോവിഡ് രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം കനകപ്പലം സ്വദേശിയും ടൗണിലെ മത്സ്യ വ്യാപാരിയുമായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ന് രണ്ട്
പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ ചരളയിലെ ഒരു വീട്ടില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എരുമേലി – മുണ്ടക്കയം റോഡ് ചരളയുടെ 200 മീറ്റര്‍ ചുറ്റളവില്‍ കണ്ടയ്ന്‍മെന്റ് സോണാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എരുമേലി ടൗണിലും മുണ്ടക്കയം ഭാഗത്തേക്കുള്ള റോഡില്‍ ബാരിക്കേഡും സ്ഥാപിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ ഇതുവരെ 271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 171 പേര്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുതന്നെ ഭേദമായി പോകുകയും ചെയ്തു. 96 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തന്നെയാണെന്നും അധികൃതര്‍ പറഞ്ഞു.