എരുമേലിയില്‍ മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീക്കരിച്ചു.

എരുമേലി ടൗണില്‍ മത്സ്യ വ്യാപാരം നടത്തുന്ന കടയിലെ ആള്‍ക്കാണ് കോവിഡ് സ്വീകരിച്ചത്.ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോഗ്യ വകപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനും എരുമേലി സ്വദേശിയുമായ യുവാവിന് കൊറോണ സ്ഥിതീകരിച്ചു .ഇതിനു തൊട്ടു പിന്നാലെയാണ് എരുമേലി ടൗണില്‍ തന്നെ മത്സ്യ വ്യാപാരിക്ക് സ്ഥിരീക്കരിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കട അടക്കുകയും ചെയ്തു.