എരുമേലിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

എരുമേലിയില്‍ ഒരു കുടുംബത്തില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇതേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതിനിടെ ഇന്ന് വ്യാപാര ഭവനില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്കും നെഗറ്റീവായിരുന്നു.കഴിഞ്ഞ ദിവസം റോട്ടറി ക്ലെബില്‍ നടത്തിയതില്‍ 46 പേര്‍ക്ക് നെഗറ്റീവ് ആയിരുന്നു. പോലീസ് , എക്‌സെസ് , പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിശോധന നടത്തിയത് .