കോവിഡ് – 19 മഹാമാരി വ്യാപകമാകുന്ന സാഹചര്യത്തില്‍ അസുഖ ബാധിതരെ കിടത്താന്‍ എരുമേലിയില്‍ കോവിഡ് -19 പ്രാഥമിക ചികില്‍സ കേന്ദ്രം തുറന്നു. അസീസി ഹോസ്പിറ്റലിന്റെ നിയന്ത്രണത്തിലുള്ള നേഴ്‌സിംഗ് കോളേജിന്റെ ഹോസ്റ്റലാണ് പ്രാഥമിക ചികില്‍സ കേന്ദ്രം തുറക്കുന്നത് . 148 മുറികളുള്ള എല്ലാ സൗകര്യവും മുള്ള കെട്ടിടമാണിത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുള്‍ കരീം, പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കന്‍, സോജന്‍ സ്‌കറിയ,കുഞ്ഞമ്മ ടീച്ചര്‍ , അന്നമ്മ രാജു , ജസ്‌ന , റജിമോള്‍ ശശി , പഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന്‍ , അസി. സെക്രട്ടറി കെ ഇ തോമസ് കുട്ടി , ജൂനിയര്‍ സൂപ്രണ്ട് രശ്മി , നോഡല്‍ ഓഫീസര്‍ പ്രമോദ് അസീസ് കോളേജ് ഡയറക്ടര്‍ ആഗ്‌നല്‍ ഡൊമനിക്ക് , ഹോസ്റ്റല്‍ വാര്‍ഡന്‍ മേരി അമല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം എം ഇ എസ് കോളേജിന്റെ വക ഹോസ്റ്റല്‍ സൗകര്യവും പ്രാഥമിക ചികില്‍സ കേന്ദ്രത്തിനായി പഞ്ചായത്ത് എടുത്തിരുന്നു.എരുമേലിയില്‍ നിലവില്‍ പത്ത്‌പേരാണ് കോവിഡ് ബാധിതരായി മറ്റ് സ്ഥലങ്ങളില്‍ ചികില്‍സയിലുള്ളതെന്നും ഇവരെ ഇവിടെ കൊണ്ടുവന്നാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

You must be logged in to post a comment Login