എരുമേലിയില്‍  കൊറോണയെ ചെറുക്കാന്‍ കടയില്‍ കയറുകൊണ്ട് മറയുണ്ടാക്കി  ഒരു വ്യാപാരി.

കോവിഡിനെ പ്രതിരോധിക്കാന്‍ കടയില്‍ കയറുകൊണ്ട് മറയുണ്ടാക്കി പ്രതിരോധം തീര്‍ക്കുകയാണ് എരുമേലിയിലെ ഒരു വ്യാപാരി.സര്‍ക്കാറിന് നിര്‍ദ്ദേശാനുസരണം സാമൂഹിക അകലവും, മാസ്‌കും ഒക്കെ ഉണ്ടെങ്കിലും ഈ കടയില്‍ സാധനം വാങ്ങണമെങ്കില്‍ കൃത്യമായ അകലം പാലിച്ച് മതിയാവൂ. എരുമേലി സ്വദേശി ഫൈസലിന്റെ സ്റ്റേഷനറി കടയിലാണ് ശ്രദ്ധേയമായ ഈ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. കട പ്രധാന റോഡരികില്‍ ആയതിനാല്‍ ആളുകള്‍ എപ്പോഴും സാധനം വാങ്ങാന്‍ വരും.
എല്ലാവരോടും സാമൂഹിക അകലം പാലിക്കണം എന്ന് പറഞ്ഞു പറഞ്ഞു മടുത്തു. എല്ലാവരും ഇത് പാലിക്കുന്നുണ്ടെങ്കിലും പറഞ്ഞു പറഞ്ഞ് ഫൈസല്‍ മടുത്തു അതാണ് ശക്തമായ പ്രതിരോധം ഉണ്ടാക്കാന്‍ തീരുമാനിച്ചത്. കടയുടെ മുന്‍വശം മുഴുവനും 4, 5 ലൈനുകളിലായി കയറ് കെട്ടി അതില്‍ റിബണ്‍ വലിച്ച് അടയാളപ്പെടുത്തിയാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.