എരുമേലിയില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം.

 

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിന്റെ ചില പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പോലീസ്മി, ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റുകളുമായി വ്യാപാര സംഘടനാ പ്രതിനിധികള്‍ നടത്തിയ കൂടിയാലോചന പ്രകാരം വ്യാപാര മേഖലയില്‍ 10/08/2020 തിങ്കളാഴ്ച മുതല്‍ രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 6.00 വരെയായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ്
പ്രസിഡന്റ് മുജീബ് റഹ്മാന്‍ പറഞ്ഞു.എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകാനുള്ള സൗകര്യമോ സാനിറ്റൈസറോ ലഭ്യമാക്കേണ്ടതാണെന്നും പറഞ്ഞു.