എരുമേലിയില്‍ ഏഴ് പേര്‍ക്കും നെഗറ്റീവ് .ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന ഏഴ് പേര്‍ക്കും നെഗറ്റീവ് . മൂന്നാഴ്ച മുമ്പാണ് കുടുംബത്തിലെ ഏഴ് പേര്‍ക്ക് സമ്പര്‍ക്കം മൂലം കോവിഡ് – 19 സ്ഥിരീകരിച്ചത് .ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുമായിരുന്നു .
ഇതു കൂടാതെ രണ്ടാമത് സ്ഥിരീകരിച്ച നാല് പേരുടെ പരിശോധന ഫലം രണ്ടു ദിവസത്തിനുള്ളില്‍ എത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു . കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എരുമേലിയില്‍ ചരള റോഡ് പൂര്‍ണ്ണമായും അടച്ച് കണ്ടെന്‍യ്‌മെന്റ് മേഖലയാക്കി ശക്തമായ നിരീക്ഷണമാണ് നടത്തിയിരുന്നത് . രണ്ടു ഘട്ടങ്ങളിലായി 150 ലധികം പേര്‍ക്ക് ആന്റിജന്‍ പരിശോധനയും നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു . ഇതേ തുടര്‍ന്നാണ് കോവിഡ് വ്യാപനത്തെ തടയാനായതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു . എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഇവര്‍ പറഞ്ഞു . എരുമേലിയില്‍ നിലവില്‍ ഏഴ്ര്‍ പേര്‍ക്ക് നെഗറ്റീവായതോടെ ഏറെ ആശ്വാസമാണ് നല്‍കുന്നത്