എരുമേലി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും, ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ സംഘത്തില്‍ പാലളന്ന എല്ലാ അംഗങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും, കോവിഡ് – 19 സമാശ്വാസ പദ്ധതിയുടെ ഭാഗമായി എരുമേലിയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ഓണകിറ്റുകള്‍ വിതരണം ചെയ്തു.പ്രസിഡന്റ് എ വി എബ്രഹാം അമ്പാട്ട് ഉദ്ഘാടനം ചെയ്തു.
ഭരണസമിതി അംഗങ്ങളായ അനില്‍കുമാര്‍ കുളത്തുങ്കല്‍. റെജി പീടികപ്പറമ്പില്‍. ഗീതാമണി വയലത്തല.വര്‍ഗീസ് ചെങ്കോട്ടയില്‍.അബ്ദുല്‍അസീസ് എന്നിവര്‍ പങ്കെടുത്തു .