എരുമേലിയിലും പ്രതിഷേധം ; എന്‍ ഹരിക്ക് പരിക്ക്

 

തലസ്ഥാനത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാത്രിയില്‍ എരുമേലി -റാന്നി റോഡ് ഉപരോധിച്ചു.പോലീസ്‌സ്റ്റേഷന്‍ ജംഗ്ഷനില്‍ നിന്നും ടൗണിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ ഏറെ നേരം കുത്തിയിരിപ്പ് സമരം നടത്തി ഇതേ തുടര്‍ന്ന് എരുമേലി എസ് എച്ച് ഒ ആര്‍ മധുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ജില്ലാ സെക്രട്ടറി എന്‍ ഹരി, ജില്ലാ കമ്മിറ്റി അംഗം ലൂയിസ് ഡേവിഡ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റ് ചെയ്യുന്നതിനിടെ നടന്ന ബലപ്രയോഗത്തില്‍ പരിക്കേറ്റ എന്‍ ഹരിയെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അകാരണമായി മര്‍ദ്ദിച്ച് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി നടത്തിയായ സമരങ്ങളുടെ ഭാഗമായാണ് എരുമേലിയില്‍ റോഡുപരോധിച്ചത്.