എരുമേലി : കനത്ത മഴയില്‍ വീടിനോട് ചേര്‍ന്ന കയ്യാല ഇടിഞ്ഞതോടെ മകളുടെ കുഴിമാടം സംരക്ഷിക്കാന്‍ സഹായം തേടുകയാണ് കുടുംബം.എരുമേലി എരുത്വാപ്പുഴ മലവേടര്‍ കോളനിയിലെ ചേറ്റുതടത്തില്‍ സതീഷ് സി റ്റി യും കുടുംബവുമാണ് അധികാരികളുടെ സഹായത്തിനായി കാത്തിരിക്കുന്നത് .
കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ വീടിനോട് ചേര്‍ന്നുള്ള കയ്യാലയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു . ഈ കയ്യാലലയുടെ ഒരു ഭാഗത്താണ് ,2014 ല്‍ മരിച്ച സതീഷിന്റെ മകള്‍ അംമ്പിളിലെ സംസ്‌ക്കരിച്ചിരിക്കുന്നത് . ഇനി മഴ ശക്തമായി പെയ്താല്‍ കുഴിമാടം ഉള്‍പ്പെടുന്ന ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞ് വീട്ടിന്റെ മുറ്റത്തേക്ക് വീഴുമെന്ന അവസ്ഥയാണുള്ളതെന്നും സതീഷ് പറഞ്ഞു .
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മലവേടര്‍ കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ ചിലവഴിക്കുമ്പോഴും പൊതുശ്മശാനമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളില്‍ കോളനി നിവാസികള്‍ നെട്ടോട്ടമോടുകയാണ് .കുഴിമാടം സംരക്ഷിക്കാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വാര്‍ഡംഗം അനീഷ് വാഴയില്‍ പറഞ്ഞു .