ശബരിമല വന മേഖലയായ എരുത്വാപ്പുഴ മലവേടര്‍ കോളനിയില്‍ നിന്നും കാട്ടു പാമ്പിനെ പിടികൂടി .എരുത്വാപ്പുഴ കോളനി സ്വദേശിയും ഊരുമൂപ്പനുമായ ഗോപി മുത്തുപ്ലാക്കലിന്റെ വീട്ടില്‍ നിന്നാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പാമ്പിനെ പിടികൂടിയത്. വി എസ് എസ് പ്രസിഡന്റ് എം എസ് സതീഷ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ നിന്നും അരുണ്‍ ജി നായര്‍ (സെക്ഷന്‍ ഓഫീസര്‍ ),
ബീറ്റ് ഓഫീസര്‍മാരായ അരുണ്‍ രാജ്, അജയകുമാര്‍, അജേഷ് പി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
