സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തും. കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘം എത്തുന്നത്. 2019 ജൂണ്‍ മുതല്‍ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 17നാണ് എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ആദ്യമായി സെക്രട്ടേറിയറ്റില്‍ എത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ സെക്രട്ടേറിയറ്റിലെ ബന്ധങ്ങള്‍ക്ക് തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം
സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സുകളിലും ഗേറ്റുകളിലുമായുള്ള 83 ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ 400 ടി.ബി ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് വേണമെന്നായിരുന്നു പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനായി വിദേശത്തു നിന്ന് ഹാര്‍ഡ് ഡിസ്‌ക് വരുത്തേണ്ടി വരുമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്. ഇക്കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നു.