സഞ്ജയ് ദത്ത് ചികിത്സയ്ക്കായി മുംബൈ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറി.ആശുപത്രിയിലേക്ക് പോകുമ്പോള്‍ സഞ്ജയ് ദത്തിനോട് പ്രതികരണം ആരാഞ്ഞിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞെതെന്ന് വാര്‍ത്ത ഏജന്‍സി വ്യക്തമാക്കുന്നു.
സഞ്ജയ് ദത്തിന് ഒപ്പം ഭാര്യ മാന്യത ദത്തും ഉണ്ടായിരുന്നു. നേരത്തേയും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ താരത്തിന് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു. ആരോഗ്യകാരണങ്ങളാല്‍ താന്‍ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നായിരുന്നു നേരത്തെ സഞ്ജയ് ദത്ത് വ്യക്തമാക്കിയത്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും കാരണം താന്‍ എത്രയും പെട്ടെന്ന് മടങ്ങിവരുമെന്നും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.
ഓഗസ്റ്റ് എട്ടിന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പീന്നീട് ഓഗസ്റ്റ് 10 ന് ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചില്‍ അസ്വസ്ഥതയും ശ്വസിക്കാന്‍ പ്രശ്‌നവും അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയെ സമീപിച്ചത്. തുടര്‍ന്ന് 61 കാരനായ നടനെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.