ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്നാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് എംഎസ് ധോണി തന്റെ റിട്ടയര്‍മെന്റ് വാര്‍ത്ത പുറത്ത് വിട്ടത്. ധോണി നല്‍കുന്ന സൂചന റിട്ടയര്‍മെന്റിനെക്കുറിച്ചാണ് എന്നാണ് ഏവരും വ്യക്തമാക്കുന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചെന്നൈയിലെ ക്യാമ്പിലാണ് ധോണിയിപ്പോളുള്ളത്. 2004 ഡിസംബര്‍ 23ന് തന്റെ അരങ്ങേറ്റം കുറിച്ച എംസ് ധോണി 15 വര്‍ഷത്തിലധികം ഉള്ള തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിയ്ക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്.
