ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീക്കരിച്ചു.

എട്ട് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും സ്പ്രിന്ററുമായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്.ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ബോള്‍ട്ട് തന്നെ വ്യക്തമാക്കി.തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.