Connect with us

Hi, what are you looking for?

kerala

ഉത്രയുടെ കൊലപാതക രംഗം ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം.

 

ഉത്രയുടെ മരണം ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം കേസില്‍ അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കി. അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളില്‍ കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞദിവസം പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് ഫോറന്‍സിക് മേധാവി ശശികല ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍ കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എത്തിയാണ് വിവരം ശേഖരിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഉത്രയെ കടിപ്പിച്ച പാമ്പിന്റെയും മറ്റും ശാസ്ത്രീയ പരിശോധന വിവരങ്ങള്‍ അന്വേഷകസംഘത്തിന് അനിവാര്യമാണ്. ഏറെയും ശാസ്ത്രീയ തെളിവുകളാണ് കേസിന് പിന്‍ബലം. സൂരജ് മൂര്‍ഖനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതു സംബന്ധിച്ച് നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമാണ്. റിപ്പോര്‍ട്ട് വൈകാതെ അന്വേഷകസംഘത്തിനു ലഭിക്കും.
കൊലപാതകം, ഗാര്‍ഹിക പീഡനം എന്നിങ്ങനെയാകും പുനലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചന. കൊലപാതകക്കേസില്‍ സൂരജ് മാത്രമാവും പ്രതി. പാമ്പുപിടിത്തക്കാരന്‍ സുരേഷ് മാപ്പുസാക്ഷിയാകും.                                                                ഗാര്‍ഹിക പീഡനക്കേ സില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാകും പ്രതികളെന്നാണ് സൂചന. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ക്രൈംബ്രാഞ്ച്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .