ഈരാറ്റുപേട്ടയില്‍ കിണര്‍ ഇടിഞ്ഞു ; താണു തലനാരിഴക്ക് തൊഴിലാളി രക്ഷപെട്ടു.

 

ഈരാറ്റുപേട്ടയില്‍ വീണ്ടും കിണര്‍ ഇടിഞ്ഞു താണു. കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ കിണര്‍ വൃത്തിയാക്കിയതിനു പിന്നാലെയാണ് കിണര്‍ ഇടിഞ്ഞു വീണത്. തലനാരിഴക്കാണ് കിണറ്റില്‍ ഇറങ്ങിയ തൊഴിലാളി രക്ഷപെട്ടത്. ഈരാറ്റുപേട്ട അരുവിത്തുറ കോളജ് പടിക്കു സമീപം ചാലില്‍ അജിത്തിന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞാണു അപകടം മുണ്ടായത്.                                              പമ്പുസെറ്റുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം കിണറിനുള്ളിലിറങ്ങി അടിഞ്ഞു കൂടിയ ചെളി വാരി വൃത്തിയാക്കിയ തൊഴിലാളി കരക്ക് കയറിയ ഉടന്‍ തന്നെ കിണര്‍ ഇടിഞ്ഞു താഴുകയായിരുന്നു. കഴിഞ്ഞ ദിവസവും ഈരാറ്റുപേട്ട പൂഞ്ഞാര്‍ മേഖലകളില്‍ കിണര്‍ ഇടിഞ്ഞു താണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.