ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍.

കരിപ്പൂര്‍ വിമാനത്തവളം വഴി ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 24ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍. ജിദ്ദയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 500 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മലപ്പുറം പട്ടിക്കാട് സ്വദേശി മൂസയെയാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.ഇലക്ട്രോണിക് ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ദ്വാരമുണ്ടാക്കി അകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്.