ഇരുമ്പൂന്നിക്കര മുസ്ലിം പള്ളിപ്പടി തോട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി തോട് കെട്ട് പൂര്‍ത്തീകരിച്ചു.ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. പൂര്‍ത്തീകരിച്ച തോട് കെട്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മാഗി ജോസഫ് നിര്‍വ്വഹിച്ചു.
ഇരുമ്പൂന്നിക്കര ജമാ അത്ത് പ്രസിഡന്റ് നസീര്‍ പുത്തന്‍ പുരക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗം രജനി ചന്ദ്രശേഖരന്‍,ഊരുമൂപ്പന്‍ രാജന്‍ അറക്കുളം, കാസ്സിം റാവുത്തര്‍, കെ.കെ.മൈദീന്‍, കെ.എന്‍.എം. നൗഷാദ് മൗലവി, അബ്ദുള്‍ സലാം, ഫസീം ചുടുകാട്ടില്‍, അന്‍സാരി സി.ഐ, നിസ്സാര്‍ ആണ്ടാംപറമ്പില്‍, നിജാസ് കുളത്തുങ്കല്‍, നിയാസ് ഒറ്റപ്ലാക്കല്‍, നിഷാര്‍ പാറയില്‍പുരയിടം, എന്നിവര്‍ പ്രസംഗിച്ചു.