ഇരുമ്പൂന്നിക്കരയില്‍ ഊരുകൂട്ടം വിദ്യാര്‍ത്ഥികളെ ആദരിച്ചു.

ഇരുമ്പൂന്നിക്കര ഊരുകൂട്ടം വിദ്യാര്‍ത്ഥികളെ ആദരിച്ചു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഊരുകൂട്ടത്തിലെ വിദ്യാര്‍ത്ഥികളായ ആതിര പി അനില്‍,സച്ചു രഘുനാഥ്,ആദിത്യന്‍ സുരേഷ്, അഭിരാമി എസ് എന്നിവരെയാണ് മെമന്റോ നല്‍കി ആദരിച്ചത്. ഊരുകൂട്ടം മൂപ്പന്‍ രാജന്‍ അറക്കുളം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സെക്രട്ടറി സരസമ്മ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം രജനി ചന്ദ്രശേഖരന്‍,ജോ.സെക്രട്ടറി പ്രസന്നകുമാര്‍ കോച്ചേരിയില്‍ , ഇന്ദിര പറപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.