ഇരുചക്ര വാഹനങ്ങളുടെ വില കുറയ്ക്കും ; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന്.

 

ഇരുചക്ര വാഹനങ്ങളുടെ വില കുറയ്ക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇരു ചക്ര വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയില്‍ കുറവ് വരുത്താനാണ് തീരുമാനം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓട്ടോ വ്യവസായം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മേഖലയെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ നികുതി കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നത്. നികുതി കുറയ്ക്കുകയും വില കുറയുകയും ചെയ്താല്‍ ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടും.ജിഎസ്ടി കൗണ്‍സില്‍ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ് ഈ യോഗത്തിലെ അജണ്ട. എന്നാല്‍ സെപ്തംബര്‍ 17ന് വീണ്ടും കൗണ്‍സില്‍ യോഗം ചേരും. അന്ന് ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.