ഇന്ന് 1310 പേര്‍ക്ക് കോവിഡ്; 1,162 പേര്‍ക്ക് സമ്പര്‍ക്കംവഴി, ചികില്‍സയില്‍ 10,495 പേര്‍

 

ഇന്ന് സംസ്ഥാനത്ത് കോവിഡ്-19 1310 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരം, പാലക്കാട് കാസര്‍കോട് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്താണ് ഇന്ന് രോഗികളുടെ എണ്ണം പുറത്തുവന്നത്.