സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കരോഗികളുടെ എണ്ണം 801

 

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വളരെക്കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് സമ്പര്‍ക്കരോഗികളുടെ എണ്ണം 801 ആണ്. ഇതില്‍ത്തന്നെ ഉറവിടം അറിയാത്ത 40 കേസുകളുണ്ട്.
ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കമാണ് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണം. ഇതൊഴിവാക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 29 പേരും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇടുക്കിയില്‍ 26ല്‍ 8 പേര്‍ സമ്പര്‍ക്കരോഗികളാണ്.
കൊല്ലത്ത് 57ല്‍ 56 കൊവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെയുളളതാണ്. കോട്ടയത്ത് ഇന്ന് 35 രോഗികള്‍ 29 പേരും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരാണ്.
ആലപ്പുഴയില്‍ 101ല്‍ 85 പേരാണ് സമ്പര്‍ക്കരോഗികള്‍. പാലക്കാട്ട് 59 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 17 പേര്‍ സമ്പര്‍ക്കരോഗികളാണ്.കൊവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കി സംസ്ഥാന സര്‍ക്കാര്‍; കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കുന്നു
സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്നതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം.കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. ക്വാറന്റൈന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. രോഗവ്യാപന തോത് വര്‍ധിക്കാന്‍ ഇത് പ്രധാന ഘടകമാണ്. നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കുന്നു.
സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഇവിടെ നിന്ന് കടന്നുകളയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പൊലീസ് നേരിട്ട് നിര്‍വഹിക്കണം.
cmഅന്വേഷണ മികവ് അവര്‍ക്കുണ്ട്. ഇതുകൂടി ഉപയോഗിച്ച് ഇത്തരക്കാരെ കണ്ടെത്താന്‍ എസ്ഐയുടെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്റെ പ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പര്‍ക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പൊലീസിന് നല്‍കുന്നു. 24 മണിക്കൂറിനകം കോണ്ടാക്ടുകള്‍ കണ്ടെത്തണം.