ഇന്ന് സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം. കാസര്‍കോടും,തിരുവനന്തപുരത്തുമാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്കി.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)
You must be logged in to post a comment Login