എരുമേലി :ആദിവാസികള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇരുമുന്നണികളും മത്സരിക്കുകയും അതിനായി വാ തോരാതെ പ്രസംഗിച്ചു നടക്കുകയും ചെയ്യുമ്പോഴാണ് ആദിവാസികള്‍ക്കായി ലക്ഷങ്ങള്‍ ചില വഴിച്ചുവെന്ന് പറയുന്ന ഇരുമ്പൂന്നിക്കരയിലെ കമ്മ്യൂണിറ്റി ഹാള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത് . 2013 ല്‍ അന്നത്തെ ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മ്മാണമാരംഭിച്ച കമ്മ്യൂണിറ്റി ഹാളാണ് ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാതെ അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ കെട്ടിടം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് .പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വിവിധ ആവശ്യങ്ങള്‍ നടത്തുന്നതിനായാണ് ശിവക്ഷേത്രത്തിന് മുന്‍ വശത് ഈ കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത് . എന്നാല്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ത്തേക്കും ഫണ്ട് തീര്‍ന്നതാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ ഉപേക്ഷിച്ചതെന്നും പറയുന്നു .
എന്നാല്‍ ഇപ്പോള്‍ നിര്‍മ്മിച്ചതില്‍ തന്നെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത് .പിന്നീട് വന്നവരോടെല്ലാം കമ്മ്യൂണിറ്റി ഹാള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറഞ്ഞു . ഇരുമ്പൂന്നിക്കരയില്‍ നൂറു കണക്കിന് ആദിവാസി കുടുംബങ്ങളാണ് അധിവസിക്കുന്നത് . കല്യാണമടക്കമുള്ള ചടങ്ങുകളോ , സാംസ്‌ക്കാരിക ബോധവത്ക്കരണ പരിപാടികളോ നടത്തണമെങ്കില്‍ വാടകയ്ക്ക് സ്ഥലം എടുക്കണ്ട അവസ്ഥയാണുള്ളത് .
അടിയന്തിരമായി കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായും അല്ലാതെയുമുള്ള പ്രക്ഷോഭം നടത്തേണ്ടിവരുമെന്നും ഊരുകൂട്ടം ഭാരവാഹികളായ ഊരുകൂട്ടം മൂപ്പന്‍ രാജന്‍ അറക്കുളം , സരസമ്മ തോട്ടുങ്കല്‍ (സെക്രട്ടറി),പ്രസന്നന്‍ ( ജോ . സെക്രട്ടറി ) രാജമ്മ പേക്കാട്ട് കമ്മറ്റിയംഗം എന്നിവര്‍ പറഞ്ഞു .

You must be logged in to post a comment Login