ഇന്ത്യ വികസിപ്പിച്ച കോവിഡ് -19 പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്.

 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് -19 പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട പരീക്ഷണത്തില്‍ വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാകിസിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ആദ്യ ഘട്ട പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധയിടങ്ങളിലുള്ള 375 വളണ്ടിയര്‍മാരില്‍ കൊവാക്സിന്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വളണ്ടിയര്‍മാരും രണ്ട് ഡോസുകള്‍ വീതം സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.