Connect with us

Hi, what are you looking for?

kerala

ഇടുക്കിയില്‍ പീരുമേട്ടിലും,മേലെ ചിന്നാറിലും ഉരുള്‍പൊട്ടലുണ്ടായി; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു.

 

സംസ്ഥനത്ത് രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍.ഇടുക്കിയില്‍ പീരുമേട്ടിലും,മേലെ ചിന്നാറിലും ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടില്‍ മൂന്നിടത്താണ് ഉരുള്‍ പൊട്ടിയത്. ഉരുള്‍ പൊട്ടലില്‍ ആളപായമില്ല. തൂവല്‍,പെരിഞ്ചാംകുട്ടി മേലെ ചിന്നാര്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.കോഴിക്കോട് വിലങ്ങാട് മലയിലും ഉരുള്‍പൊട്ടലുണ്ടായി.
പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്.ഏലൂരിലെ 32 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടന്ന് നിലമ്പൂരില്‍ വെള്ളം കയറി.നിലമ്പൂര്‍-ഗൂഡല്ലൂ ര്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ വടക്കോട്ട് കാസര്‍കോട് വരെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയുണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് മൂലം കൂടുതല്‍ അപകടസാദ്ധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...