പാറത്തോട് : പഞ്ചായത്തിലെ ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രം മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു .പ്രാഥമികാരോഗ്യകേന്ദ്രത്തെ സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുകയായിരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്തത് .ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും പങ്കാളിയായി .പാറത്തോട് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 68ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 15,50000 രൂപയും ഉള്‍പ്പെടെ 83, 50, 000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പാറത്തോട്ടില്‍ നടന്ന പരിപാടിയില്‍ പിസി ജോര്‍ജ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഹോമിയോ മരുന്നുകള്‍ കൈമാറി . ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, എം ജി സവ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ.പി ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്,ഡി.എം.ഒ ഡോ ജേക്കബ് വര്‍ഗീസ് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് എന്നിവരും പങ്കെടുത്തു .

You must be logged in to post a comment Login