ഫെബ്രുവരിയാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് തിരഞ്ഞെടുക്കാം. നിലമൊരുക്കിയശേഷം നിരപ്പല്ലാത്ത സ്ഥലങ്ങളില്‍ ചെരിവിനു കുറുകേ ഒരു മീറ്റര്‍ വീതിയിലും ആവശ്യമായ നീളത്തിലും 25 സെ.മീ. ഉയരത്തിലും 40 സെ.മീ. അകലത്തിലും വാരങ്ങളെടുത്ത് ചാലുകീറാവുന്നതാണ്.
ഇഞ്ചിക്കൃഷിക്കായി രോഗവിമുക്തമായ ചെടികളില്‍ നിന്നുമാത്രമേ വിത്തിഞ്ചി ശേഖരിക്കാവൂ. വേനല്‍മഴ ലഭിച്ചതിനുശേഷം ഏപ്രില്‍ ആദ്യപകുതിയോടെ ഇഞ്ചി നടാം. 15 ഗ്രാം തൂക്കവും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തിഞ്ചി 25 25 അകലത്തില്‍ 4-5 സെ.മീ താഴ്ചയില്‍ നടണം. ഒരു ഹെക്ടറിലേക്ക് 1500 കി.ഗ്രാം വിത്ത് എന്നതാണ് കണക്ക്.
നടുന്നതിന് മുമ്പ് വിത്തിഞ്ചി സ്യൂഡോമോണാസ് ലായനിയില്‍ 15 മിനിട്ട് മുക്കിവച്ചതിനുശേഷം നടുന്നത് നല്ലതാണ്. ജൈവവളം/കമ്പബോസ്റ്റ്/ ചകിരിച്ചോറ് ഹെക്ടറൊന്നിന് 25 ടണ്‍ അടിസ്ഥാനവളമായും 3 ടണ്‍ വീതം നട്ട് 60 ദിവസത്തിനുശേഷവും 120 ദിവസത്തിനുശേഷവും നല്‍കാം.
ജൈവവളം, ട്രൈക്കോഡര്‍മ, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കലര്‍ത്തിയ മിശ്രിതം 100 ഗ്രാം ഒരു കുഴിക്ക് എന്ന അളവില്‍ നടുന്ന അവസരത്തില്‍ ചേര്‍ക്കാം. അസോസ്‌പൈറില്ലം ഹെക്ടറൊന്നിന് 2.5 കി.ഗ്രാം/ജഏജഞ ാശഃ 1 അടിസ്ഥാനവളമായി നല്‍കാവുന്നതാണ്.നട്ടയുടനെയും പിന്നീടും പച്ചിലകൊണ്ട് കനത്തില്‍ പുതയിട്ടുനല്‍കണം.