ആലപ്പുഴയില്‍ ചരക്ക് ലോറിമറിഞ്ഞു.

 

ആലപ്പുഴ  ദേശീയ പാതയില്‍ ചരക്ക് ലോറിമറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. വളഞ്ഞ വഴി എസ്.എന്‍.കവലക്ക് വടക്ക് വശത്താണ് അപകടം ഉണ്ടായത്. ലോറി ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉടമ സുനില്‍, ഡ്രൈവര്‍ സുബ്രഹ്മണ്യം, ക്ലീനര്‍ സുമേഷ് എന്നിവരായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.
സുനിലിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉള്ളത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.കായംകുളം മാര്‍ക്കറ്റിലേക്ക് പോയ ലോറി ആണ് മറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് സവാളയുമായി എത്തിയതായിരുന്നു ലോറി.