പത്തനംതിട്ട ആറന്മുളയില്‍ കൊറോണ രോഗിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പട്ടികജാതി /പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
ഒരു രോഗിക്ക് ആംബുലന്‍സില്‍ പീഡനമേല്‍ക്കേണ്ടി വന്ന സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചു വെന്നും, ഈ സംഭവത്തില്‍ സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി രാജിവെക്കുക പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കുക എന്നാവശ്യപ്പെട്ട് നാളെ 7 ന് രാവിലെ 10 മണിക്ക് അടൂര്‍ എം എന്‍ എ ഓഫീസിലേക്കും, 11മണിക്ക് പത്തനംതിട്ട കളക്ടേറ്റിലേക്കും പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ചും നടത്തും.