ഉത്രട്ടാതി ജലോത്സവം ആചാരപരമായി ഒരു പള്ളിയോടത്തെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ 10.15 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ചടങ്ങ് പൂര്‍ത്തിയാക്കാനാണ് അനുമതി. ഇടയാറന്മുള പള്ളിയോടത്തെയാണ് ഇതിനായി പള്ളിയോട സേവാസംഘം തിരഞ്ഞെടുത്തിരിക്കുന്നത്. ആഞ്ഞിലിമൂട്ടില്‍ക്കടവില്‍ നിന്ന് ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടി പള്ളിയോടം മടങ്ങുന്നതോടെ ചടങ്ങ് അവസാനിക്കും.