ആപ്പും വേണ്ട ടോക്കണും വേണ്ട! ബാറില്‍ വന്‍ മദ്യകച്ചവടം

 

എരുമേലി:ആപ്പും വേണ്ട ടോക്കണും വേണ്ട! ബാറില്‍ വന്‍ മദ്യകച്ചവടം.ബിവറേജ് വഴിയുള്ള മദ്യവില്പനക്ക് എതിരായി ബാറില്‍ വന്‍ മദ്യവില്‍പന ,ഇവിടെ നിന്ന് മദ്യം ലഭിക്കാന്‍ ബുക്കിംഗും ടോക്കണും ഒന്നും വേണ്ട,ഒരു പരിശോധന ഇല്ലാതെ ആര്‍ക്കും കയറി വരുകയും യഥേഷ്ടം മദ്യം വാങ്ങുകയും ചെയ്യാം .ആവശ്യക്കാര്‍ക്ക് എത്ര അളവില്‍ വേണമെങ്കിലും മദ്യം ലഭിക്കും .ഇക്കാരണത്താല്‍ വലിയ തിരക്കാണ് ബാറിലുള്ളത്. കോവിഡ് കാലത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മദ്യക്കച്ചവടം.