Friday, May 24, 2024
indiaNews

ആത്മഹത്യ ശ്രമം ; നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

രാജ്യത്ത് ആത്മഹത്യ ശ്രമം കുറ്റകരമാക്കുന്ന നിയമവും കുറ്റകരമല്ലാതാക്കുന്ന നിയമവും വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഐപിസി 309 -ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. എന്നാല്‍ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാകുന്നില്ല. നിയമങ്ങളിലെ ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിച്ചാണ് ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.