റേഷന്‍ വിതരണം കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്നു.DHH
(പിങ്ക് ) കാര്‍ഡുകള്‍ക്കുള്ള ഓണകിറ്റുകളുടെ വിതരണമാണ് ഇന്ന് (20/8 ) മുതല്‍ തുടങ്ങിയത്.റേഷന്‍ കാര്‍ഡ് നമ്പര്‍ പൂജ്യം അവസാനിക്കുന്നവര്‍ക്ക് 20 /8 നും ,1, 2 നമ്പറുകാര്‍ക്ക് – 21 നും ,3 , 4, 5 നമ്പറുകള്‍ക്ക് – 22 നും , 6, 7, 8, 9 എന്നീ നമ്പറുകള്‍ക്ക് 24 നുമാണ് വിതരണം ചെയ്യുന്നത്. ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ അതേ കടയില്‍ നിന്നുമാണ് ഓണകിറ്റും വാങ്ങേണ്ടത്.എന്‍ പി എസ് / എന്‍പി എന്‍ എസ് എന്നീ വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.