അയ്യന്‍കാളി കര്‍ഷക സമരങ്ങളുടെ യഥാര്‍ത്ഥ പോരാളി ; എന്‍.ഹരി

സഞ്ചാരസ്വാതന്ത്രത്തിനായി നടത്തിയ വില്ലുവണ്ടി യാത്രയില്‍ സവര്‍ണ്ണ ജന്മിത്വത്തിന്റെ കോട്ടകള്‍ തകര്‍ക്കുകയും,വിദ്യാഭ്യാസമാണ് സമൂഹിക പരിവര്‍ത്തനത്തിന്റെ വജ്രായുധമെന്ന് മനസ്സിലാക്കിയ അദ്ദേഹം കര്‍ഷക സമരത്തിലൂടെ നേടിയെടുത്ത യഥാര്‍ത്ഥ മുന്നണി പോരാളിയായിരുന്നു മഹാത്മ അയ്യന്‍കാളിയെന്ന് ബിജെപി നേതാവ് എന്‍.ഹരി പറഞ്ഞു. അയ്യന്‍കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുമാലയും, ഇരുമ്പു വളയങ്ങളും വലിച്ചെറിഞ്ഞ് കൊല്ലം പെരിനാട്ടെ മൈതാനിയില്‍ നിന്ന് അയ്യന്‍കാളി തൊടുത്തുവിട്ട അസ്ത്രമായിരുന്നു ശ്രീ മൂലം പ്രജാസഭയിലെ നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ അംഗത്വം. വെങ്ങാനൂരില്‍ നിന്നും ഉദിച്ചുയര്‍ന്ന വിപ്ലവകാരി തന്റെ എഴുപത്തിയേഴാണ്ട് നീണ്ട ജീവിതയാത്രത്തില്‍ ലോകത്തിന് നല്കിയ സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം.ഭാരതത്തിന്റെ പ്രഥമ പൗരന്‍ സ്ഥാനം,നിരവധി മന്ത്രിമാരും എം.പിമാരും, എം എല്‍ എ മാരും,ബി ജെ.പിയുടെ ഉന്നത സ്ഥാനീയരായ നിരവധി ഭാരവാഹികള്‍ എല്ലാം ഈ ജനതയുടെ സ്വപ്ന സഫലീകരണമാണെന്നും അദ്ദേഹം പറഞ്ഞു .