Connect with us

Hi, what are you looking for?

kerala

അയ്യങ്കാളി ജയന്തി ഇന്ന്.

 

                ഷാജിമോന്‍
                 വട്ടേക്കാട്.(ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് ഗവ.ഓഫ് ഇന്ത്യ അംഗം).

നവോത്ഥാന കേരളത്തിന്റെ അടിസ്ഥാന നിര്‍മ്മാണശില പാകിയ മഹാത്മാവായിരുന്നുഅയ്യങ്കാളി.ജന്‍മിത്വത്തിന്റേയും,നാട്വാഴിത്വത്തിന്റേയും,സാമ്രാജ്യത്വത്തിന്റേയും,കാലഘട്ടത്തില്‍ജാതിയും,അയിത്തവും,അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും,സാമൂഹിക തിന്മകളും അരങ്ങുവാഴുന്ന ആ കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ച പൊതുസമൂഹത്തില്‍ വേണ്ടി അവര്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരമുഖത്ത് പടനായകന്‍ മാരെ പോരാടിയ പരിഷ്‌കരണ യോദ്ധാവായിരുന്നു അയ്യങ്കാളി.

പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള അവകാശം,പൊതു കിണറില്‍ നിന്നും വെള്ളം എടുക്കാനുള്ള അവകാശം, മാറുമറയ്ക്കാനുള്ള അവകാശം അങ്ങനെ എല്ലാം നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം ഇന്ന് ചരിത്രമാണ്. 1863 ഓഗസ്റ്റ് 28ന് വെങ്ങാനൂരില്‍ ജനിക്കു കയും, 1941 ജൂണ്‍ 18ന് ജീവിതം കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി നിരന്തരം പോരാടിയ മഹാനായ അയ്യങ്കാളി എന്ന സാമൂഹിക പരിഷ്‌കരണ നേതാവിന്റെ ജയന്തിയാണ് ഇന്ന്.
1893 തിരുവതാംകൂര്‍ രാജവീഥികളില്‍ അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടിയാത്ര യും , 1970 നടത്തിയ കാര്‍ഷിക വിപ്ലവ സമരവും, 1914 നടത്തിയ കല്ലുമാല ബഹിഷ്‌കരണ സമരവുമെല്ലാം സാമൂഹിക പരിഷ്‌കരണത്തിന്റെ സുപ്രധാന വഴിത്തിരിവുകള്‍ ആയിരുന്നു.തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തിലെ സമഗ്രമായ വികസനം സ്വപ്നം കണ്ട് ശ്രീ അയ്യങ്കാളി കൃഷിയും വിദ്യാഭ്യാസവും ഒരു ജനതയുടെ കാഴ്ചപ്പാടിനെ വളര്‍ത്തിയെടുക്കുന്ന അദ്ദേഹം വിശ്വസിച്ചു .വൃത്തികെട്ട വ്യവസ്ഥിതിക്ക് മാറ്റം വരുത്തണമെങ്കില്‍ വിദ്യാഭ്യാസം അതിന്റെ എല്ലാ സാധ്യതകളും തുറന്നു കൊടുക്കുന്നതടക്കം മൗലികാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും നിരവധിയാണ്. ഒരിക്കല്‍ കേരളത്തിലെത്തിയ മഹാത്മാഗാന്ധിയുടെ അദ്ദേഹം പറഞ്ഞു.
‘എന്റെ സമുദായത്തില്‍പ്പെട്ട 10 ബി എ സൃഷ്ടിക്കുക എന്നതാണ്
എന്റെ ലക്ഷ്യം ‘ അദ്ദേഹം പറഞ്ഞു. അതിനായി അദ്ദേഹം അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു ആ പരിശ്രമം ഇന്നും വിജയത്തിന്റെ പാതയിലാണ്.1914 ല്‍ നടന്ന കല്ലുമാല ബഹിഷ്‌കരണമായി ബന്ധപ്പെട്ട നടന്ന സാമൂഹ്യ ലഹളയുടെ സമയത്ത് സമാധാന സമ്മേളനം വിളിക്കാന്‍ അയ്യങ്കാളി എടുത്തു . സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള യുമായി കൈകോര്‍ത്തു സമാധാനത്തിന് ശ്രമിച്ചു . പരിഷ്‌കരണത്തിന് പുതിയ വഴികള്‍ അദ്ദേഹം കണ്ടെത്തി.ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സമയത്ത് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

തിരുവിതാംകൂര്‍ പ്രജാസഭയില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനത്തിന്റെ കൈയൊപ്പ് ചാര്‍ത്തി. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും ദുരിതമനുഭവിച്ച ഈ സമൂഹത്തിന് സാമൂഹിക വിജയം കൈവരിച്ച് മുന്നോട്ടുപോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .