അമ്മ ബൈക്കില്‍ നിന്ന് തെറിച്ചു വീണു; ആളുകൂടുന്നത് കണ്ട് വണ്ടി നിര്‍ത്താതെ സ്ഥലം വിട്ട് മകന്‍

 

മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മ റോഡില്‍ തെറിച്ചു വീണു. അപകടം നടന്നിടത്തേക്ക് ഓടിയെത്തിയ നാട്ടുകാരെ കണ്ടു ഭയന്ന് യുവാവ് അമ്മയെ രക്ഷിക്കാന്‍ നില്‍ക്കാതെ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
എറണാകുളം ജില്ലക്കാരിയായ വീട്ടമ്മയാണ് ദേശീയ പാതയില്‍ മകനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്ന് വീണത്. അതേസമയം, ബൈക്കോടിച്ചിരുന്ന മകന്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ പോലീസെത്തി ആറാട്ടുപുഴയിലുളള ബന്ധുവീട്ടിലാക്കി. പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭയന്ന് മകന്‍ മാറിനില്‍ക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യര്‍ത്ഥിച്ചതായി പൊലീസ് പറഞ്ഞു.