ഇന്ത്യന്‍ വംശജ കമല ഹാരിസിനെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് കമലയുടെ പേര് പ്രഖ്യാപിച്ചത്. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീയെ മാത്രമേ നിമനിര്‍ദ്ദേശം ചെയ്യൂവെന്ന് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഏറ്റവും ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് കമലയുടേത്. കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കാനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ പ്രതികരിച്ചു.