കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. ബി ജെ പി എം പി മനോജ് തിവാരിയാണ് ഇ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓഗസ്റ്റ് 2 ന് കോവിഡ് സ്ഥിരീകരിച്ച അമിത് ഷായെ ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.