തൊഴിലാളികളുടെ ലഭ്യത കുറവ് കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ചെറുകിട പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിനും അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഓട്ടോമൊബൈലിന്റെ നേതൃത്വത്തില്‍ പുതിയതരം പോര്‍ട്ടബിള്‍ പൈനാപ്പിള്‍ പ്ലാന്റ് വൈന്‍ഡിങ് മെഷീന്‍ നിര്‍മ്മിച്ച എടുത്തിട്ടുണ്ട് പുതുതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഈ മെഷീന്‍ കൈ തൈകളെ വലിഞ്ഞു കെട്ടുമ്പോള്‍ അതിന്റെ പോളക്ക് ക്ഷതം സംഭവിക്കാതെ മുപ്പതോളം കൈത ചെടികളെ ചേര്‍ത്ത് കെട്ടുകളായി മാറ്റി നന്നായി മുറുകി കിട്ടത്തക്ക രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ്, ആയതു കാരണം replantion വേണ്ടിയുള്ള കെട്ടുകളാക്കി മാറ്റാവുന്നതാണ്.കന്നു കാലി ഫാര്‍മിലേക്ക് ഉള്ള കൈത തൈ കെട്ടുകള്‍ വരിഞ്ഞു കെട്ടുന്ന winding machine ഇതിനു മുന്‍പേ വികസിപ്പിച്ചെടുത്തിരുന്നു. വരിഞ്ഞു മുറുക്കുമ്പോള്‍ പോളകള്‍ക്കു ക്ഷതം സംഭവിക്കുന്നു എന്നത് ഒഴിവാക്കിയാണ് പുതിയ winding machine വികസിപ്പിച്ചെടുത്തത്.അന്യ സംസ്ഥാന തൊഴിലാളികളുടെ അഭാവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.