അമര്‍ സിംഗ് അന്തരിച്ചു.

 

രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി മുന്‍നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. സിംഗപൂരിലെ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മുന്‍പ് 2013ലും ഗുരുതരമായി വൃക്കരോഗം അമര്‍ സിംഗിനെ ബാധിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന അമര്‍ സിംഗ് 2010ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരുന്നു. പിന്നീടും പാര്‍ട്ടിയുമായി സഹകരിച്ചിരുന്ന അദ്ദേഹം അഖിലേഷ് യാദന് നേതൃനിരയിലെത്തിയതോടെ പാര്‍ട്ടിയുമായി പൂര്‍ണമായും അകന്നു.2011ല്‍ രാഷ്ട്രീയ ലോക് മഞ്ച് സ്ഥാപിച്ച് 2012ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.