അത്ഭുതസിദ്ധികളുടെ കഥകളുമായി നന്ദികേശന്‍

sunday special

കുലീനമായ പെരുമാറ്റം ലക്ഷണമൊത്ത അഴകും സൗന്ദര്യവും അതില്ലെല്ലാമുപരി ദൈവീകപരിവേഷത്തോടെ ശ്രദ്ധേയനാവുകയാണ് നന്ദികേശന്‍. ശബരിമല കാനനപാതയിലെ പ്രശസ്തമായ കാളകെട്ടി ശിവ-പാര്‍വ്വതി പത്തുവര്‍ഷം മുമ്പ് ചെങ്ങന്നൂര്‍ സ്വദേശിയായ ഒരു കുടുംബം ഓമനത്വവും ശാന്തസ്വഭാവമുള്ള കാളകിടാവിനെ നടക്കിരുത്തിയാതോടെയാണ് നന്ദികേശന്റെ കഥ തുടങ്ങുന്നത്. ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കുന്ന കാള കുട്ടികളെ ക്ഷേത്രഭരണസമിതി ലേലം ചെയ്യുകാണ് പതിവ്. ഇങ്ങനെ നടക്കിരുത്തിയ കാളകിടാവിനെ ലേലം ചെയ്യാന്‍ ക്ഷേത്രകമ്മറ്റി തിരുമാനിച്ചപ്പോള്‍ നാട്ടുകാരിയും,അയ്യപ്പഭക്തയുമായ സുലോചന എന്ന വീട്ടമ്മ ലേലത്തില്‍ പിടിച്ച് കാളകിടാവിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. തീര്‍ത്ഥാടന പാതയിലെ അഴുത നദിയ്ക്ക് സമീപമുള്ള ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്വന്തം പുരയിടത്തിലാണ് നന്ദികേശന്തൊഴുത്ത് നിര്‍മ്മിച്ചിട്ടുള്ളത്.

അത്ഭുതമെന്ന് പറയട്ടെ ഈ കാള കിടാവിനെ നടക്കിരുത്തിയ ദിവസം തന്നെ ഒരു കറുത്ത നായയും ക്ഷേത്രപരിസരത്ത് എത്തുകയും കാള കിടാവിന്റെ സന്തതസഹചാരിയായി മാറുകയും ചെയ്തു.സുലോചന കാള കിടാവിന്റെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ ഈ നായ കുട്ടിയെയും കൂടെ കുട്ടി , വളരുംതോറും പെരുമാറ്റവും ഇണക്കവും ആകരഭംഗിയും കൊണ്ട് ശ്രദ്ധേയനായ കാള കിടാവിനു നന്ദികേശന്‍ എന്ന പേരും, കുടെയുള്ള കറുത്ത നിറമുള്ള നായക്ക് കരുമാടികുട്ടന്‍ എന്ന പേരും നല്‍കി.അയ്യപ്പഭക്തയായ സുലോചന തീറ്റ നല്‍കുമ്പോള്‍ നന്ദികേശന്റെ ചെവിയില്‍ മന്ത്രിച്ച കാര്യങ്ങള്‍ പലതും സഫലമായതോടുകൂടി നന്ദികേശന്‍ സാക്ഷാല്‍ നന്ദിയുടെ അവതാരമാണെന്നും, സംരക്ഷണത്തിനെത്തിയ ഭൂതഗണങ്ങളിലൊന്നാണ് കൂടെയെത്തിയ കറുത്ത നായയെന്നും നാട്ടുകാര്‍ വിശ്വസിച്ചുതുടങ്ങി.

 

വൃതശുദ്ധിയോടും വിശ്വാസത്തോടും മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകുന്നുവെന്ന് കണ്ടതോടുകുടി നാട്ടുകാര്‍ ഒത്തുചേര്‍ന്നു നന്ദികേശന് നല്ലൊരു തൊഴുത്തും സൗകര്യങ്ങളും നിര്‍മിച്ചു നല്കി. കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് നടന്ന മഹാപ്രാളയവും, കനത്ത കാറ്റിനെ തുടര്‍ന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ നടന്ന ,നാശനഷ്ടങ്ങളും , ലോകത്തെ മുഴുവന്‍ തകര്‍ത്ത മഹാമാരിയായ കൊറോണ വൈറസ് എന്ന വിപത്തിന്റെ സൂചനകള്‍ നന്ദികേശനിലും തൊഴുത്തിന്റെ കവാടത്തിലും പ്രത്യക്ഷപ്പെട്ടതായും സുലോചന പറഞ്ഞു.പ്രകൃതിയുടെ നാശവും മനുഷ്യന്റെ ജീവിത രീതിയില്‍ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങളുമാണ് ഈ മഹാവിവത്തിന് കാരണമെന്നും ഇതിനുള്ള മുന്നയറിപ്പ് യഥാസമയം തനിക്ക് നല്കുന്നതായും ഇവര്‍ പറയുന്നു. ദിവസേന നിരവധിയാളുകളാണ് അത്ഭുതസിദ്ധിയുള്ള ഈ നന്ദികേശനെ കാണാനെത്തുന്നത്.