തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല. ഹര്‍ജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ ആവശ്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും രേഖകളോ റിപ്പോര്‍ട്ടുകളോ ഹാജരാക്കാനുണ്ടെങ്കില്‍ അടുത്തമാസം ഒമ്പതിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
അതിന് ശേഷം 15ന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി.വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.